ന്യൂഡൽഹി
ഇപിഎഫ്‌ഒ ഓൺലൈൻ സേവനങ്ങളിൽ തടസ്സം തുടരുന്നു. ഡിസംബർ അവസാനം ഇപിഎഫ്‌ഒ വെബ്‌സൈറ്റ് ലഭ്യമായിരുന്നില്ല. ഇതു പരിഹരിച്ചെങ്കിലും ഇ പാസ്‌ബുക്ക് ലഭ്യമാകുന്നതിലും വിവരം ചേർക്കുന്നതിലും ഇപ്പോഴും തടസ്സമുണ്ട്. നോമിനിയെ ചേർക്കാനും സാധിക്കുന്നില്ല. അഞ്ച് കോടിയോളം അംഗങ്ങളുള്ള ഇപിഎഫിന്റെ പ്രവർത്തനം പൂർണമായും ഡിജിറ്റലാണ്. ലക്ഷക്കണക്കിനുപേർ ഒരേസമയം വെബ്‌സൈറ്റിൽ കയറുന്നതാണ് പ്രശ്‌നം. തകരാർ ഉടൻ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കോവിഡ്‌കാലത്ത് വായ്‌പാ അപേക്ഷയടക്കമുള്ളവ ഓൺലൈനിലായിരുന്നു. വടക്കുകിഴക്കൻ മേഖലയടക്കം രാജ്യത്തിന്റെ പലയിടങ്ങളിലെ ഇന്റർനെറ്റ് ദൗർബല്യം പ്രശ്‌നം രൂക്ഷമാക്കി. ഇപിഎഫ് ട്രസ്‌റ്റ് ബോർഡ് പ്രശ്‌നം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉപസമിതിയെ നിയോഗിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..