26 April Friday

ഇലക്ടറൽ ബോണ്ട്‌ വിൽപ്പന അധികസമയം എതിർപ്പ്‌ മറികടന്ന്‌ ; എഡിആർ 
 സുപ്രീംകോടതിയിൽ 
 സത്യവാങ്മൂലം നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022


ന്യൂഡൽഹി
ഇലക്ടറൽ ബോണ്ട്‌ വിൽപ്പനയ്‌ക്ക്‌ 15 ദിവസംകൂടി അധികം അനുവദിച്ച കേന്ദ്ര സർക്കാർ നടപടി ധന, നിയമ മന്ത്രാലയങ്ങളുടെ എതിർപ്പ്‌ അവഗണിച്ചെന്ന്‌ സുപ്രീംകോടതിയിൽ സത്യവാങ്മൂലം.  മന്ത്രാലയങ്ങളിലെ ചില പ്രധാന ഉദ്യോഗസ്ഥർ നീക്കത്തെ എതിർത്തിരുന്നതായി ഇലക്ടറൽ ബോണ്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ്‌ (എഡിആർ) അധിക സത്യവാങ്‌മൂലത്തിൽ ആരോപിച്ചു.

ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്‌ മുമ്പ്‌ സുതാര്യത ഇല്ലാത്ത രീതിയിൽ അധിക ധനം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ അധികസമയം അനുവദിച്ചതെന്ന്‌ ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. നവംബർ ഏഴിനാണ്‌ ഇലക്ടറൽബോണ്ട്‌ വിൽപ്പനയ്‌ക്ക്‌ 15 ദിവസം കൂടി അനുവദിച്ച്‌ ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്‌. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ സമയം അനുവദിക്കുന്നത്‌ ശരിയല്ലെന്ന്‌ ചില മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളിൽ വ്യക്തമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top