19 April Friday

ഇലക്ടറൽ ബോണ്ടിന്‌ എതിരായ ഹർജി ; ഭരണഘടനാബെഞ്ചിന്‌ 
വിടണോയെന്ന്‌ പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


ന്യൂഡൽഹി
ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്‌തുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന്‌ വിടണോയെന്നത്‌ ഏപ്രിൽ 11ന്‌ സുപ്രീംകോടതി പരിശോധിക്കും. ഭരണഘടനാപരമായി ഏറെ പ്രാധാന്യമുള്ള വിഷയമാണെന്നും ജനാധിപത്യസംവിധാനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്‌ ഇലക്ടറൽ ബോണ്ട്‌ പദ്ധതിയെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഷാദൻ ഫറാസത്ത്‌ വാദിച്ചു.

കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌ത്‌ സിപിഐ എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസുമാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top