25 April Thursday

ബിഎസ്‌എൻഎല്ലിനെ തകർക്കുന്നത്‌ കേന്ദ്രം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022


ന്യൂഡൽഹി
പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിനെ തകർക്കുന്നത്‌ കേന്ദ്രത്തിന്റെ  ഉദാസീനതയാണെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. രണ്ട് കോടിയോളം വരിക്കാരാണ് അഞ്ച് വർഷത്തിനിടെ ബിഎസ്എൻഎൽ ഉപേക്ഷിച്ചതെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. 2017–-18ൽ ബിഎസ്എൻഎൽ ഉപേക്ഷിച്ചവരുടെ എണ്ണം 34,97,943 ആണ്. 2021–- 22ൽ 52,30,702 പേരും ബിഎസ്എൻഎൽ ഉപേക്ഷിച്ചെന്ന്‌ വിവരവിനിമയ സഹമന്ത്രി ദേവ്‌സിങ്‌ ചൗഹാൻ മറുപടി നൽകി.

2014മുതൽ സ്വകാര്യ കമ്പനികൾ 4ജി സേവനം ലഭ്യമാക്കിയപ്പോൾ 2019 ഒക്ടോബറിൽമാത്രമാണ് ബിഎസ്എൻഎല്ലിന് 4ജി സ്‌പെക്ട്രം അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്‌. ഉത്തരവിറക്കിയത്‌ 2022 മാർച്ചിലും. സ്ഥാപനത്തെ പിറകോട്ട് നടത്തുകയാണ് ബിജെപി സർക്കാർ. ഈ സമീപനം 5ജിയുടെ കാര്യത്തിൽ കേന്ദ്രം ആവർത്തിക്കരുത്. വേതന പരിഷ്‌കരണം ഉടൻ നടത്തണമെന്നും എളമരം കരീം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അദ്ദേഹം സബ്മിഷനും  അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top