18 September Thursday

കൗൺസിലറിൽനിന്ന് ഷിൻഡെ 
മുഖ്യമന്ത്രിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

ന്യൂഡൽഹി
മഹാരാഷ്ട്രയുടെ 20–-ാമത്‌ മുഖ്യമന്ത്രിയായി അധികാരമേറ്റ ഏക്‌നാഥ്‌ സംബാജി റാവു ഷിൻഡെ കോർപറേഷൻ കൗൺസിലറായാണ്‌ പൊതുജീവിതം തുടങ്ങിയത്‌. താനെയിൽ ഓട്ടോഡ്രൈവറായിരുന്നു. ശിവസേനയുടെ ശക്തികേന്ദ്രമായ താനെയിൽ ജില്ലാപ്രസിഡന്റായിരുന്ന ആനന്ദ്‌ ദിഗെയാണ്‌ ഷിൻഡെയെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത്‌. 1997ലും 2002ലും താനെ കോർപറേഷൻ കൗൺസിലറായി. 2004 മുതൽ തുടർച്ചയായി നിയമസഭാംഗം. ഷിൻഡെയുടെ മകൻ ഡോ. ശ്രീകാന്ത്‌ ഷിൻഡെ കല്യാണിൽനിന്നുള്ള ലോക്‌സഭാംഗമാണ്‌.

മറ്റ്‌ രണ്ടു മക്കൾ കുട്ടിക്കാലത്ത്‌ ബോട്ടപകടത്തിൽ മരിച്ചു. നിരാശ ബാധിച്ച്‌ രാഷ്ട്രീയം ഉപേക്ഷിച്ചുപോയ ഷിൻഡെയെ ആനന്ദ്‌ ദിഗെയാണ്‌ തിരിച്ചുകൊണ്ടുവന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top