24 April Wednesday

തമ്മിലടി ; പനീർസെൽവം വഞ്ചകനെന്ന് 
എടപ്പാടിപക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


ചെന്നൈ
തമ്മിലടിയെത്തുടർന്ന്‌ പിളർപ്പിലേക്കടുക്കുന്ന എഐഎഡിഎംകെയിൽ പിടിമുറുക്കാനൊരുങ്ങി എടപ്പാടി പളനിസ്വാമി പക്ഷം. തിങ്കളാഴ്ച ചേർന്ന ഉന്നത പാർടി യോഗത്തിൽ കോ–-ഓർഡിനേറ്റർ ഒ പനീർസെൽവം പങ്കെടുക്കാത്തതിനെ വിമർശിച്ച്‌ മുതിർന്ന നേതാവ് ഡി ജയകുമാർ രംഗത്തെത്തി. പനീർസെൽവം വഞ്ചകനായതുകൊണ്ടാണ്‌ പാർടി മുഖപത്രത്തിൽനിന്ന്‌ അദ്ദേഹത്തിന്റെ പേര്‌ നീക്കിയതെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

പനീർസെൽവത്തിന്റെ മകനും തേനി എംപിയുമായ രവീന്ദ്രനാഥ് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അഭിനന്ദിച്ച്‌ രംഗത്തുവന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർടിയുടെ ട്രഷററായി പനീർസെൽവം തുടരുമോ എന്ന ചോദ്യത്തിന് ജൂലൈ 11ലെ ജനറൽ കൗൺസിലിനുശേഷം ഉത്തരം നൽകാമെന്നും ജയകുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top