20 April Saturday

ഇഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021


ന്യൂഡൽഹി
എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ ഡയറക്ടർ സഞ്‌ജയ്‌കുമാർ മിശ്രയുടെ കാലാവധി  കേന്ദ്രസർക്കാർ ഒരുവർഷത്തേക്ക്‌ കൂടി നീട്ടി. സർവീസ്‌ വ്യാഴാഴ്‌ച അവസാനിക്കെയാണ് 2022 നവംബർ 18വരെ കാലാവധി നീട്ടിയത്‌.

സിബിഐ, ഇഡി ഡയറക്ടർമാരുടെ പരമാവധി സേവനകാലാവധി അഞ്ച്‌ വർഷംവരെയാക്കി കേന്ദ്രം ദിവസങ്ങൾക്കുമുമ്പ്‌ ഓർഡിനൻസുകൾ ഇറക്കിയിരുന്നു. നേരത്തെ  2020ലും ഒരുവർഷം നീട്ടിനൽകി.

ഇത്‌ ചോദ്യംചെയ്‌ത ഹർജിയിൽ  കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കി. ഇത്‌ മറികടക്കാനാണ്‌ സർക്കാർ ഓർഡിനൻസ്‌ കൊണ്ടുവന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top