06 December Wednesday

അഗർത്തലയിൽ ഉജ്വല യുവജനറാലി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


അഗർത്തല
തൊഴിലില്ലായ്‌മയ്‌ക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ ത്രിപുരയിൽ ഉജ്വല യുവജനമുന്നേറ്റം. അഗർത്തലയിൽ ഡിവൈഎഫ്‌ഐയും ടിവൈഎഫും സംയുക്തമായി സംഘടിപ്പിച്ച മഹാറാലിയിൽ ആയിരങ്ങൾ അണിനിരന്നു. ലഹരിമരുന്ന്‌ വ്യാപാര–- സാമൂഹ്യവിരുദ്ധ സംഘങ്ങൾക്ക്‌ അഴിഞ്ഞാടാൻ അവസരം നൽകുന്ന ബിജെപിയുടെ ദുർഭരണത്തിന്‌ ശക്തമായ താക്കീതായി റാലി മാറി.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം മണിക് സർക്കാർ, സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top