26 April Friday

ഹൃദയാഭിവാദ്യം നേർന്ന്‌ ക്യൂബയും ലോക യുവജനസംഘടനകളും

എം അഖിൽUpdated: Monday May 16, 2022

ദീഗോ മറഡോണ നഗർ (സാൾട്ട്‌ലേക്ക്‌, കൊൽക്കത്ത)> യുവതയുടെ മഹാസമ്മേളനത്തിന്‌ ഹൃദയാഭിവാദ്യം അർപ്പിച്ച്‌ ഇന്ത്യയിലെ ക്യൂബൻ ഉപസ്ഥാനപതിയും വിവിധ രാജ്യങ്ങളിലെ ഇടതുപക്ഷ യുവജനസംഘടനകളും. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ക്യൂബയ്‌ക്ക്‌ ഡിവൈഎഫ്‌ഐ നൽകുന്ന പിന്തുണയ്‌ക്ക്‌ ഉപസ്ഥാനപതി അബേൽ അബജ്‌ ഡെസ്‌പയിൻ നന്ദി പറഞ്ഞു.

സാമ്രാജ്യത്വശക്തികളും പാശ്ചാത്യ മാധ്യമങ്ങളും വേട്ടയാടുമ്പോൾ ഡിവൈഎഫ്‌ഐയുടെ പിന്തുണ ഏറെ പ്രസക്തമാണ്‌. ചൂഷണമില്ലാത്ത സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കാനാകുമെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്താനാണ്‌ ക്യൂബയുടെ പരിശ്രമം. ഡിവൈഎഫ്‌ഐയും സമാന ലക്ഷ്യത്തിനായാണ്‌ പ്രവർത്തിക്കുന്നതെന്നും അബേൽ അബജ്‌ ഡെസ്‌പയിൻ പറഞ്ഞു.

തൊഴിലില്ലായ്‌മയ്‌ക്കും അസമത്വത്തിനും എതിരായ ഡിവൈഎഫ്‌ഐയുടെ പോരാട്ടത്തിന്‌ യൂത്ത്‌ യൂണിറ്റി ഓഫ്‌ ബംഗ്ലാദേശ്‌ പ്രസിഡന്റ്‌ സബ്ബാഹ അലിഖാൻ കോളിൻസ്‌ അഭിവാദ്യം അർപ്പിച്ചു. ഇന്ത്യയെ പോലെ ബംഗ്ലാദേശും കടുത്ത പ്രതിസന്ധിയിലാണെന്ന്‌ അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ യങ് കമ്യൂണിസ്‌റ്റ്‌ ലീഗിന്‌ വേണ്ടി പിയറി മാർഷലും യുഎസിലെ ലീഗ് ഓഫ്‌ യങ് കമ്യൂണിസ്‌റ്റ്‌സിനുവേണ്ടി അലക്‌സ്‌ ഡില്ലാർഡും ശ്രീലങ്കയിലെ സോഷ്യലിസ്‌റ്റ്‌സ്‌ സ്‌റ്റുഡന്റ്‌സ്‌ ആൻഡ്‌ യൂത്ത്‌ യൂണിയനായി കൽപ്പനാമധുഭാഷിണിയും അഭിവാദ്യം അർപ്പിച്ചു. വിയറ്റ്‌നാമിലെ ഹോചിമിൻ കമ്യൂണിസ്‌റ്റ്‌ യൂണിയന്റെ ആശംസാസന്ദേശവും സമ്മേളനത്തിൽ വായിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top