24 April Wednesday
മതനിരപേക്ഷത സംരക്ഷിക്കും, തൊഴിലില്ലായ്മയ്‌ക്കെതിരെ പോരാടും

ഡിവൈഎഫ്‌ഐ സമ്മേളനത്തിന്‌ ഉജ്വല സമാപനം

എം അഖിൽUpdated: Monday May 16, 2022

ദീഗോ മറഡോണ നഗർ (സാൾട്ട്‌ ലേക്ക്‌, കൊൽക്കത്ത)> മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനും തൊഴിലില്ലായ്‌മയ്‌ക്കെതിരായ പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്‌ത്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാസമ്മേളനം സമാപിച്ചു.  ജനറൽസെക്രട്ടറി അഭോയ്‌ മുഖർജി അവതരിപ്പിച്ച രാഷ്ട്രീയസംഘടനാ റിപ്പോർട്ടിന്‌ മേലുള്ള ചർച്ചയിൽ 22 സംസ്ഥാനത്തുനിന്നുള്ള 53 പ്രതിനിധികൾ പങ്കെടുത്തു. ചർച്ചയ്‌ക്ക്‌ അഭോയ്‌ മുഖർജി മറുപടി പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ ജനദ്രോഹ നടപടികൾക്ക് എതിരായ പ്രക്ഷോഭങ്ങൾ ശക്തമാക്കുമെന്ന് ജനറൽ സെക്രട്ടറി ഹിമാഘ്ന രാജ് ഭട്ടാചാര്യ പറഞ്ഞു. ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമങ്ങളെ പ്രതിരോധിച്ച്‌ ഭരണകൂട മൂല്യങ്ങൾ സംരക്ഷിക്കുമെന്ന്‌ പ്രസിഡന്റ്‌ എ എ റഹീം പറഞ്ഞു.

അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി പ്രീതിശേഖർ അവതരിപ്പിച്ച തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള ‘നഗര തൊഴിലുറപ്പ്‌ ബിൽ’ കരട്‌ സമ്മേളനം അംഗീകരിച്ചു. ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു യുവജനസംഘടനയുടെ അഖിലേന്ത്യാസമ്മേളനം തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള ബിൽ മുന്നോട്ടുവയ്‌ക്കുന്നത്‌.

ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷ പ്രവർത്തകരെ വേട്ടയാടുന്നത്‌ അവസാനിപ്പിക്കുക, ലിംഗവിവേചനത്തിനും സ്‌ത്രീകൾക്കെതിരായ അക്രമത്തിനും എതിരായ പോരാട്ടം ശക്തമാക്കുക, ദുരഭിമാനക്കൊലപാതകം തടയാൻ പ്രത്യേക നിയമനിർമാണം നടത്തുക, ദേശീയ വിദ്യാഭ്യാസനയത്തെ പ്രതിരോധിക്കുക തുടങ്ങിയ 28 പ്രമേയം  പാസാക്കി. ബംഗാളിന്റെ സാംസ്‌കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന പരമ്പരാഗത കലാപരിപാടികളും സെമിനാറുകളും നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top