20 April Saturday

ജെഎൻയു വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

ന്യൂഡൽഹി> ജെഎൻയു ഫ്രഞ്ച്‌ പഠനവിഭാഗത്തിലെ രണ്ട്‌ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കഴിഞ്ഞ രാത്രി ജെഎൻയു റിങ്‌ റോഡിൽ കാറിലെത്തിയ സംഘമാണ്‌ പെൺകുട്ടികൾക്കുനേരെ അതിക്രമം നടത്തിയത്‌. ബലമായി കാറിൽ പിടിച്ചുകയറ്റാൻ ശ്രമിച്ചതിനെ ചെറുത്ത പെൺകുട്ടികളെ അക്രമികൾ മർദിക്കുകയും ആക്ഷേപിക്കുകയും ചെയ്‌തു. ബഹളംകേട്ട്‌ മറ്റു വിദ്യാർഥികൾ ഓടിക്കൂടിയപ്പോൾ അക്രമികൾ സ്ഥലംവിട്ടു. പ്രദേശത്ത്‌ സ്‌ത്രീകൾക്കുനേരെ ആക്രമണങ്ങൾ പതിവാണെന്ന്‌ പരാതിയുണ്ട്‌. ആവശ്യമായ സുരക്ഷയൊരുക്കാൻ ജെഎൻയു അധികൃതരും പൊലീസും തയ്യാറാകണമെന്ന്‌ വിദ്യാർഥികൾ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top