09 December Saturday

എയര്‍ഹോസ്‌റ്റസിനോട് മോശമായി പെരുമാറി: വിമാന യാത്രക്കാരന്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

ബം​ഗളൂരു> മദ്യപിച്ച് എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിമാന യാത്രക്കാരന്‍ അറസ്റ്റിലായി. അനില്‍ കുമാറാ (40)ണ് അറസ്റ്റിലായത്. ബം​ഗളൂരുവില്‍നിന്ന് ​ഗോവയിലേക്ക് പോകുകയായിരുന്ന എയര്‍ ഏഷ്യ വിമാനത്തില്‍ സെപ്തംബര്‍ 13നായിരുന്നു സംഭവം.

എയര്‍ഹോസ്റ്റസിന്റെ കൈപിടിച്ച അനില്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വിമാന ജീവനക്കാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നെന്നും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top