06 July Sunday

വിമാനയാത്രയില്‍ ഇനി കൈയില്‍ ഒറ്റ ബാ​ഗ് മാത്രം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022


ന്യൂഡൽഹി
ആഭ്യന്തര വിമാനങ്ങളിൽ യാത്രികർക്ക് കൈയില്‍ കരുതാവുന്ന ബാ​ഗിന്റെ എണ്ണം ഒന്നായി കുറച്ചു. സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിർദേശം വിമാന കമ്പനികൾക്ക് നൽകി. നിലവില്‍ മൂന്നു ബാ​ഗുവരെ കൊണ്ടുപോകാൻ അനുവാദമുണ്ടായിരുന്നു. സുരക്ഷാപരിശോധനകൾക്ക് കൂടുതൽ സമയമെടുക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലേഡീസ് ബാഗ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ അനുവദിക്കരുതെന്നാണ് നിർദേശം.

നിയന്ത്രണങ്ങളെക്കുറിച്ച് യാത്രികരെ അറിയിക്കാൻ  ടിക്കറ്റുകളിലും ബോർഡിങ് പാസുകളിലും ഇത് ഉൾപ്പെടുത്താനും നിര്‍ദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top