19 April Friday

ആശുപത്രിയിൽ തീ: ഡോക്ടറും 2 മക്കളും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

അമരാവതി> ആന്ധ്രപ്രദേശ്‌ തിരുപ്പതി റെനിഗുണ്ടയിലെ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഡോക്ടറും രണ്ട് കുട്ടികളും മരിച്ചു. ഡോ. രവിശങ്കർ റെഡ്ഡിയും മക്കളായ ഭരത് (12), കാർത്തിക (15) എന്നിവരുമാണ്‌ മരിച്ചത്‌.

രവിശങ്കറിന്റെ ഭാര്യ ഡോ.അനന്തലക്ഷ്മിയും അമ്മ രാമസുബമ്മയും രക്ഷപ്പെട്ടു. കാർത്തികേയ ആശുപത്രിയുടെ കെട്ടിടത്തിലാണ്‌ കുടുംബം താമസിച്ചിരുന്നത്‌. ഷോർട്ട്‌ സർക്യൂട്ടാണ്‌  കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top