27 April Saturday

സംവിധായകൻ കെ വിശ്വനാഥ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

K. Vishwanath/ www.facebook.com/photo

ഹൈദരാബാദ്> പ്രശസ്‌ത തെന്നിന്ത്യൻ സംവിധായകൻ കെ വിശ്വനാഥ് (92) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശങ്കരാഭരണം, സാഗര സംഗമം തുടങ്ങി തെലുങ്കിലും തമിഴിലും ഹിന്ദിയിലും സൂപ്പർഹിറ്റ് സിനിമകളെടുത്തു. അഞ്ച് തവണ ദേശീയ അവാർഡിന് അർഹനായി.

1992ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2016-ൽ ചലച്ചിത്രമേഖലയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അദ്ദേഹം അർഹനായി. സിനിമാ ലോകത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾക്ക് 7 നന്തി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. യാരടി നീ മോഹിനി, ലിംഗ, ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top