24 April Wednesday

നർമദ താഴ്‌വരയിൽ കണ്ടെത്തിയത്‌ വമ്പൻ 
ദിനോസർ കോളനി ; വഴിതുറക്കുന്നത് ചരിത്രത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

videograbbed image


ന്യൂഡൽഹി
മധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ കണ്ടെത്തിയ 256 ദിനോസർ മുട്ടയും 92 പ്രചനനകേന്ദ്രവും വഴിതുറക്കുന്നത് മധ്യ ഇന്ത്യയിലെ ദിനോസർ കോളനിയുടെ ചരിത്രത്തിലേക്ക്. ഡൽഹി, മോഹൻപുർ സർവകലാശാകളിലെ ഗവേഷകരാണ്‌ ധർ ജില്ലയിൽനിന്ന് സസ്യഭുക്കുകളായ ടൈറ്റാനോസെറസുകളുടെ കോളനി കണ്ടെത്തിയത്‌.  6.6 കോടി വര്‍ഷംമുമ്പ്‌ 1000 കിലോമീറ്ററിലായി വ്യാപിച്ചു കിടന്നതാണ് ഇതെന്നാണ്‌ വിലയിരുത്തൽ. ഇതേക്കുറിച്ചുള്ള വിവരങ്ങൾ പിഎൽഒഎസ് വൺ എന്ന ജേർണലിലാണ്‌ പ്രസിദ്ധീകരിച്ചത്‌. മുട്ടകൾ സയൻസ് ഫെസ്റ്റിവലിലെ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top