27 April Saturday

'ദൈവം പൊയ്‌ക്കൊള്ളാന്‍ പറഞ്ഞതുകൊണ്ടാണ് ബിജെപിയിലേയ്ക്ക് പോയത്': ദിഗംബര്‍ കാമത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

കോൺ​ഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ സന്ദർശിക്കുന്നു twitter.com/ani_digital

ന്യൂഡല്‍ഹി> ദൈവത്തിന്റെ അനുമതിയോടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്.''തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍നിന്നു പുറത്തുപോകില്ലെന്നു പ്രതിജ്ഞയെടുത്തിരുന്നു എന്നത് ശരിയാണ്. എന്നാല്‍ വീണ്ടും ക്ഷേത്രത്തില്‍ പോയി ദൈവത്തെ സമീപിച്ചു കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചു ചോദിച്ചു. മികച്ചതെന്നു തോന്നുന്നതു ചെയ്യൂ എന്നാണു ദൈവം പറഞ്ഞത്'' - കാമത്ത് പറഞ്ഞു.

കോണ്‍ഗ്രസ് വിടില്ലെന്ന് വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ, ദിഗംബര്‍ കാമത്ത് എന്നിവര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top