19 April Friday

ഡീസല്‍വില വീണ്ടും കൂട്ടി കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കൊച്ചി > കേന്ദ്രം ഇന്ധനവില വീണ്ടും കൂട്ടി. ഞായറാഴ്ച ഒരുലിറ്റർ ഡീസലിന് 26 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസൽവില 95.87 രൂപയായി. കൊച്ചിയിൽ 93.93 രൂപയും കോഴിക്കോട്ട്‌ 94.24 രൂപയുമായി. മൂന്നുദിവസത്തിനുള്ളിൽ രണ്ടാംതവണയാണ് വില കൂട്ടുന്നത്. വെള്ളിയാഴ്ച ഡീസലിന് 23 പൈസ കൂട്ടിയിരുന്നു.

ജൂണിൽ 16 തവണയായി 4.28 രൂപയും ജൂലൈയിൽ അഞ്ചുതവണയായി 91 പൈസയും കൂട്ടി. ജൂലൈ 12ന് ഡീസലിന് 17 പൈസ കുറച്ചെങ്കിലും പിറ്റേന്ന് 17 പൈസ കൂട്ടി. അന്നാകട്ടെ എണ്ണവില 1.29 ഡോളർ കുറഞ്ഞ ദിവസവുമായിരുന്നു. ജൂലൈ അഞ്ചിന് എണ്ണവില 77.16 ഡോളറുള്ളപ്പോഴാണ് എല്ലാ ജില്ലയിലും പെട്രോൾ 100 രൂപ കടന്നത്. 17ന് എണ്ണവില 73.59 ഡോളറായി താഴ്‌ന്നെങ്കിലും ഇന്ധനവില കുറച്ചില്ല. പെട്രോളിന് 30 പൈസ കൂട്ടുകയും ചെയ്‌തു.

എണ്ണവില പിന്നീട് 68.62 ഡോളറിലേക്കും ആഗസ്തിൽ 65 ഡോളറിലേക്കും താഴ്ന്നിട്ടും പെട്രോൾ–-ഡീസൽ വില കുറച്ചില്ല. എണ്ണയ്ക്ക് 73 ഡോളറിൽ അധികം വിലയുണ്ടായിരുന്നപ്പോൾ ഈടാക്കിയ ഉയർന്ന വിലതന്നെ ഈടാക്കി. കുത്തനെ കുറഞ്ഞ എണ്ണവില വീണ്ടും കൂടി എന്ന പേരിലാണ് ഇപ്പോൾ വില കൂട്ടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top