25 April Thursday

യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്‌ക്ക് 30 ലക്ഷം പിഴ

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

ന്യൂഡൽഹി> വിമാനയാത്രക്കിടെ വൃദ്ധയുടെ ദേഹത്ത് സഹയാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡിജിസിഎയാണ് പിഴയിട്ടത്. പൈലറ്റ് ഇന്‍ കമാന്‍ഡിന്‍റെ ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കി. എയര്‍ ഇന്ത്യയുടെ ഡയറക്‌ടര്‍ ഇന്‍ ഫ്ലൈറ്റിന് മൂന്നുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു.   

2022 നവംബർ 26നാണ് സംഭവം. സിംഗപൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ശിങ്കർ മിശ്ര എന്ന യാത്രക്കാരൻ മദ്യപിച്ച് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. എന്നാൽ സംഭവം മാപ്പ് പറഞ്ഞ് ഒതുക്കി തീർക്കാൻ വിമാന ജീവനക്കാർ ശ്രമിച്ചുവെന്ന് വയോധിക പരാതിപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top