19 April Friday

ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസ്: ഉമർ ഖാലിദിനെ കോടതി കുറ്റവിമുക്തനാക്കി

സ്വന്തം ലേഖകൻUpdated: Saturday Dec 3, 2022

ന്യൂഡൽഹി> വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസിൽ ജെഎൻയു വിദ്യാർഥിയായിരുന്ന ഉമർഖാലിദിനൈ കോടതി കുറ്റവിമുക്തനാക്കി. ഖജൗരിഖാസ്‌ മേഖലയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്‌ ഉമർഖാലിദ്‌, ഖാലിദ്‌സെയ്‌ഫി എന്നിവരെ അഡീഷണൽ സെഷൻസ്‌ ജഡ്‌ജ്‌  വെറുതേവിട്ടത്‌.

എന്നാൽ, യുഎപിഎ കേസിൽ ജാമ്യം കിട്ടുന്നത്‌ വരെ ഇരുവരും കസ്‌റ്റഡിയിൽ തുടരണം. 2020 ഫെബ്രുവരി 24ന്‌ ചാന്ദ്‌ബാഗ്‌ പുലിയ മേഖലയിൽ നടന്ന കല്ലേറിന്‌ പിന്നിൽക്രിമിനൽ ഗൂഢാലോചന നടത്തിയത്‌ ഉമർഖാലിദും ഖാലിദ്‌സെയ്‌ഫിയും മറ്റുമാണെന്നാണ്‌ കേസ്‌. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ്‌ കോൺസ്‌റ്റബിളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കരാവൽ നഗർ പൊലസ്‌ സ്‌റ്റേഷൻ കേസെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top