28 March Thursday

ഡൽഹി 
ഓർഡിനൻസിനെതിരെ 
എഎപി റാലി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

ന്യൂഡൽഹി
ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‌ സുപ്രീംകോടതി നൽകിയ അധികാരങ്ങൾ അട്ടിമറിക്കാൻ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെതിരെ എഎപി മഹാറാലി ഇന്ന്‌. ഞായർ രാവിലെ ഡൽഹി രാംലീല മൈതാനത്ത്‌ നടക്കുന്ന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന്‌ പാർടി വക്താവ്‌ റീന ഗുപ്‌ത പറഞ്ഞു.

ബിജെപിക്കെതിരെ ഡൽഹി ജനതയെ അണിനിരത്താൻ ലക്ഷ്യമിട്ടുള്ള മഹാറാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനു പുറമെ പഞ്ചാബ്‌ മുഖ്യമന്ത്രി ഭാഗവന്ത്‌ മൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top