25 April Thursday

ഡൽഹി ഓർഡിനൻസ്‌ പിൻവലിക്കണമെന്ന ആവശ്യം ; യോജിച്ച്‌ പ്രതിപക്ഷം

പ്രത്യേക ലേഖകൻUpdated: Sunday May 28, 2023

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്-രിവാളിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ മന്നിനുമൊപ്പം image credit Telangana CMO twitter


ന്യൂഡൽഹി
ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ്‌ ഇറക്കിയ വിഷയത്തിൽ എഎപിയെ പിന്തുണച്ച്‌ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ബിജെപിയിതര സർക്കാരുകളെ കേന്ദ്രം പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന്‌ കെസിആർ പറഞ്ഞു. ഹൈദരാബാദിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ, പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌ സിങ്‌ മൻ എന്നിവരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത്‌ സംസ്ഥാന സർക്കാരാണെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയതാണ്‌. കേന്ദ്രം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങൾക്കെതിരെയാണ്‌ ഡൽഹി സർക്കാർ കോടതിയെ സമീപിച്ചത്‌. കോടതിവിധി മാനിക്കാതെയുള്ള കേന്ദ്രത്തിന്റെ പ്രവർത്തനം അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തുന്നു. -ഓർഡിനൻസ്‌ പിൻവലിക്കണമെന്നും കെസിആർ പറഞ്ഞു.  ഈ വിഷയത്തിൽ കോൺഗ്രസ്‌, ടിഎംസി, ശിവസേന (ഉദ്ധവ്‌ താക്കറേ വിഭാഗം), എൻസിപി, ജെഡിയു, ആർജെഡി പാർടികളുടെയും പിന്തുണ കെജ്‌രിവാൾ തേടി. കേന്ദ്ര ഓർഡിനൻസിനെ സിപിഐ എം ശക്തമായി അപലപിച്ചിരുന്നു.  കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയെ കാണാൻ കെജ്‌രിവാൾ സമയം ചോദിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top