26 April Friday

ഡൽഹിയുടെ പേര്‌ ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്ന് ഹിന്ദുസേന; ലഫ്‌. ഗവർണർക്ക് കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

ന്യൂഡൽഹി> ഡൽഹിയുടെ പേര്‌ ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാവശ്യപ്പെട്ട്‌ തീവ്രവലത്‌ സംഘടനയായ ഹിന്ദുസേന രംഗത്ത്‌. ആവശ്യമുന്നയിച്ച്‌ ഹിന്ദു സേന തലവൻ വിഷ്‌ണു ഗുപ്‌ത ലഫ്‌.ഗവർണർ വി കെ സക്‌സേനയ്‌ക്ക്‌ കത്തയച്ചു. പാണ്ഡവ രാജധാനിയായിരുന്നു ഡൽഹിയിയെന്നും അതിനുള്ള തെളിവുകളായി രാജകൊട്ടാരങ്ങളുടെ അവശിഷ്‌ടങ്ങൾ ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുണ്ടെന്നും സംഘടന അവകാശപ്പെടുന്നു.

ഹൈന്ദവ നവവൽസരത്തോടനുബന്ധിച്ചാണ്‌ വിചിത്ര ആവശ്യമുന്നയിച്ചത്‌. അതേസമയം മുൻപും ഡൽഹിയിലെ റോഡുകളുടെയും ചരിത്രസ്‌മാരകങ്ങളുടെയും മുഗൾകാല പേരുകൾ മാറ്റണമെന്ന്‌ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top