26 April Friday

ഡൽഹിയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.6 തീവ്രത

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


ന്യൂഡൽഹി
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ചൊവ്വാഴ്‌ച രാത്രി 10.17ഓടെ രണ്ടു മിനിറ്റ്‌ ഇടവേളയിൽ രണ്ട്‌ ഭൂചലമാണുണ്ടായത്‌. ഒരു മിനിറ്റു നേരത്തോളം ഭൂചലനം അനുഭവപ്പെട്ടതായാണ്‌ വിവരം. റിക്ടർ സ്‌കെയിലിൽ 6.6  തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ജമ്മുകശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഇന്ദുകുഷ്‌ മേഖലയാണെന്നാണ്‌  പ്രാഥമിക വിവരം. 

ഡൽഹിയിൽ നോയിഡ ഉൾപ്പെടെ തലസ്ഥാന നഗര പ്രദേശങ്ങളിൽ ജനങ്ങൾ ഭയന്ന്‌ വീട്ടിൽനിന്നും ഫ്‌ളാറ്റുകളിൽനിന്നും പുറത്തേക്ക്‌ ഓടി. ഏറെ സമയത്തിനു ശേഷമാണ്‌ അവർ വീടുകളിലേക്ക്‌ തിരികെ  പോയത്‌. നോർത്ത്‌ ഈസ്‌റ്റ്‌ ഡൽഹിയിലെ ഷദർപുരിൽ ഒരു കെട്ടിടം ചെരിഞ്ഞതായി പ്രചാരണമുണ്ടായെങ്കിലും ഫയർഫോഴ്‌സ്‌ നിഷേധിച്ചു.   ഇന്ത്യക്ക്‌ പുറമെ, പാക്കിസ്ഥാൻ,  അഫ്‌ഗാനിസ്ഥാൻ, ഉസ്‌ബക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top