26 April Friday

ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പ്‌ : പോളിങ്‌ 50 ശതമാനം

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022


ന്യൂഡൽഹി
ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിനടുത്തുമാത്രം പോളിങ്. ആകെയുള്ള 1.43 കോടി വോട്ടർമാരിൽ പകുതിയോളം പേർ മാത്രമാണ്‌ വോട്ട്‌ ചെയ്‌തത്‌. 13,638 പോളിങ്‌ സ്‌റ്റേഷനുകളിൽ പകൽ നാലുവരെ കേവലം 45 ശതമാനമായിരുന്നു പോളിങ്‌.

മുൻ വർഷം 53 ശതമാനമായിരുന്നു പോളിങ്‌. 250 വാർഡിലേക്ക്‌ രാവിലെ എട്ടിന്‌ ആരംഭിച്ച വോട്ടെടുപ്പ്‌ തുടക്കംമുതലേ മന്ദഗതിയിലായിരുന്നു. വടക്കു- കിഴക്കൻ ഡൽഹിയിലെയും മറ്റു നിരവധി പ്രദേശങ്ങളിലും പ്രവർത്തകരുടെ പേര്‌ പട്ടികയിൽനിന്ന്‌ നീക്കിയെന്ന്‌ ആരോപിച്ച്‌ ബിജെപി രംഗത്തെത്തി. സുഭാഷ്‌ മൊഹല്ല വാർഡിൽമാത്രം 450 പേരുടെ പേര്‌ നീക്കം ചെയ്‌തെന്നാണ്‌ ആരോപണം.

കോൺഗ്രസ്‌ പിസിസി അധ്യക്ഷൻ അനിൽകുമാറിനും വോട്ട്‌ ചെയ്യാനായില്ല. സിപിഐ എം നേതൃത്വത്തിൽ ഇടതുപക്ഷം 17 സീറ്റിലാണ്‌ ജനവിധി തേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top