16 July Wednesday

ഡല്‍ഹി തീപിടിത്തം; കെട്ടിട ഉടമ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ന്യൂഡല്‍ഹി> മുണ്ട്കയില്‍ തീപിടിത്തമുണ്ടായ നാലുനില കെട്ടിടത്തിന്റെ ഉടമയെ ഞായറാഴ്‌ച പൊലീസ് അറസ്റ്റ് ചെയ്‌തു. അപകടത്തിന് ശേഷം ഒളിവിലായിരുന്ന ഉടമ മനീഷ് ലക്റെയെ (35) ​ഗെവ്റമൊധില്‍നിന്നാണ് പിടികൂടിയത്. ഇതേ കെട്ടിടത്തിന്റെ നാലാം നിലയില്‍ താമസിക്കുന്ന മനീഷ് ലക്റെയും കുടുംബവും തീപിടിത്തം ഉണ്ടായ ഉടനെ ബന്ധുക്കളുടെ സ​ഹായത്തോടെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തീപിടിത്തം ഉണ്ടായ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിസിടിവി നിര്‍മാണ കേന്ദ്രത്തിന്റെ ഉടമകളായ ​ഹരിഷിനെയും വിജയ് ​ഗോയലിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. 27 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 14 സ്ത്രീകളും ആറ്‌ പുരുഷന്മാരുമാണെന്ന് തിരിച്ചറിഞ്ഞു. 19 പേരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top