06 July Sunday

ആരോഗ്യ ഡാറ്റ തിരികെ 
പിടിച്ചെന്ന്‌ എയിംസ്‌ ; എട്ടാം ദിനവും പ്രവർത്തനം അവതാളത്തില്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022


ന്യൂഡൽഹി
സൈബർ ആക്രമണമുണ്ടായ ഇ–- ആശുപത്രി സെർവറുകളിലെ ആരോഗ്യ ഡാറ്റ വീണ്ടെടുത്തുവെന്ന്‌ ഡൽഹി എയിംസ്‌. ആശുപത്രി സേവനങ്ങൾക്ക്‌ പുറമേ, ഒപി വിഭാഗം, ലാബോറട്ടറി തുടങ്ങിയ ഡാറ്റകളെല്ലാം തിരിച്ചുപിടിച്ചെന്ന്‌ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മുൻ പ്രധാനമന്ത്രിമാരടക്കം നാലുകോടി പേരുടെ ആരോഗ്യ ഡാറ്റയാണ്‌ എട്ടുദിനം മുമ്പുണ്ടായ സൈബർ ആക്രമണത്തിൽ നഷ്ടമായത്‌. സൈബർ തീവ്രവാദം ചുമത്തി കേസെടുത്തിരുന്നു. സൈബർ സുരക്ഷാ പരിശോധന നടക്കുന്നതിനാൽ പ്രവർത്തനങ്ങളെല്ലാം എട്ടാം ദിനവും ഓഫ്‌ലൈനിലാണ്‌. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നീണ്ടനിര എല്ലായിടത്തും ദൃശ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top