24 April Wednesday

അപകീർത്തിപ്പെടുത്തൽ: ജയ്‌ ഭീമിനെതിരെ പരാതിയുമായി വണ്ണിയാർ സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

ചെന്നൈ > ജയ്‌ ഭീം ചിത്രത്തിലൂടെ വണ്ണിയാർ വിഭാഗത്തെ അപകീർത്തിപ്പെടുത്തുന്നതായി കാണിച്ച്‌ വണ്ണിയാർ സംഘം പരാതി നൽകി. ചിത്രത്തിന്റെ നിമാതാക്കൾക്കെതിരെ സെക്ഷൻ 153 (കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രകോപനം), 153 എ (രണ്ട്‌ വ്യത്യസ്‌ത‌ വിഭാഗങ്ങൾക്കിടയിൽ ശത്രുത വർധിപ്പിക്കൽ) ,499 അപകീർത്തിപ്പെടുത്തൽ, 503 (ഭീഷണി), 504 (സമാധനം തകർക്കുക എന്ന ഉദേശത്തോടെയുള്ള അധിക്ഷേപം), 505 എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ ചിദംബരം രണ്ടാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ പരാതി നൽകിയത്‌.

നേരത്തെ അഞ്ചു കോടി രൂപ നഷ്‌ട പരിഹാരമാവശ്യപ്പെട്ട്‌ വണ്ണിയാർ സംഘം നിർമാതാക്കൾക്ക്‌ വക്കീൽ നോട്ടീസ്‌ അയച്ചിരുന്നു. ചിത്രത്തിലെ ക്രൂരനായ പൊലീസ്‌ ഉദ്യോഗസ്ഥൻ വണ്ണിയാർ സമുദായ അംഗമല്ല. എന്നിട്ടും ചിത്രത്തിൽ വണ്ണിയാർ സമുദായ അംഗമായി ചിത്രീകരിക്കാൻ ശ്രമം നടന്നുവെന്നാണ്‌ പരാതിക്കാർ പറയുന്നത്‌. ചിദംബരം പൊലീസിന്‌ വണ്ണിയാർ സംഘം പരാതി നൽകിയിരുന്നുവെങ്കിലും കേസ്‌ രജിസ്റ്റർ ചെയ്യാൻ പൊലീസ്‌ തയ്യാറായിരുന്നില്ല. ഇതിന്‌ പിന്നാലെയാണ്‌ പരാതിയുമായി വണ്ണിയാർ സംഘം കോടതിയിൽ എത്തിയത്‌.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top