18 September Thursday

ഗുരുതര അനാസ്ഥ; കർണാടകത്തിൽ കോവിഡിനിരയായ രണ്ടുപേരുടെ മൃതദേഹം അഴുകിയ നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

പ്രതീകാത്മക ചിത്രം

മംഗളൂരു > കർണാടകത്തിൽ കോവിഡ്‌ ബാധിച്ച്‌ 15 മാസംമുമ്പ്‌ മരിച്ച രണ്ടുപേരുടെ മൃതദേഹം ഇഎസ്‌ഐ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. ചാമരാജ്പേട്ട സ്വദേശി ദുർഗ (40), ബംഗളൂരു കെ പി അഗ്രഹാരയിലെ മുനിരാജു (35) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്‌. മോർച്ചറിയിൽ കടുത്ത ദുർഗന്ധം വമിച്ചതിനെത്തുടർന്നാണ് പരിശോധിച്ചത്. ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ വ്യാപക വിമര്‍ശമുയരുന്നു. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു.

2020 ജൂലൈയിലാണ്‌ കോവിഡ്‌ ബാധിതരായ ഇരുവരെയും ഇഎസ്‌ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ദിവസങ്ങൾക്കം മരിച്ചു. ഒരാളുടെ മൃതദേഹം കൊണ്ടുപോകാൻ ബന്ധുക്കൾ തയ്യാറായില്ല. രണ്ടാമത്തെയാളുടെ ബന്ധുക്കളെ കണ്ടെത്താൻ പൊലീസിനായില്ല. ശീതീകരണിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ആരും തിരിഞ്ഞുനോക്കിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top