25 April Thursday

ഡാറ്റാ സംരക്ഷണ ബിൽ: 
250 കോടി രൂപവരെ പിഴ

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


ന്യൂഡൽഹി
വ്യക്തി വിവരങ്ങളുടെ ചോർച്ച സംഭവിച്ചാൽ കനത്ത പിഴ വ്യവസ്ഥ ചെയ്‌തുള്ള പുതിയ ഡാറ്റാ സംരക്ഷണ ബില്ലിന്റെ കരട്‌ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു. ഡിസംബർ 17 വരെ കരടുബില്ലിൽ അഭിപ്രായങ്ങൾ സമർപ്പിക്കാം. വ്യക്തിവിവരങ്ങളുടെ ചോർച്ച തടയുന്നതിന്‌ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച സംഭവിച്ചാൽ 250 കോടി രൂപവരെ പിഴ ചുമത്താമെന്നാണ്‌ വ്യവസ്ഥ.

കേന്ദ്ര സർക്കാർ 2019ൽ കൊണ്ടുവന്ന ഡിജിറ്റൽ ഡാറ്റാ സംരക്ഷണ ബിൽ എതിർപ്പുകളെത്തുടർന്ന്‌ ആഗസ്‌തിൽ പിൻവലിച്ചിരുന്നു. ഈ ബില്ലിനു പകരമായാണ്‌ പുതിയ കരട്‌ തയ്യാറാക്കിയത്‌. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ്‌ സർക്കാർ നീക്കം. പുതിയ ബിൽ നിയമമാകുന്നതോടെ ഉപയോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗിക്കുന്നത്‌ തടയുമെന്നും വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക്‌ തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നുമാണ്‌ കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്‌. ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച സംഭവിച്ചെന്ന്‌ ഒരു അന്വേഷണത്തിലൂടെ ബോർഡിന്‌ ബോധ്യപ്പെട്ടാൽ വീഴ്‌ച വരുത്തിയ സ്ഥാപനത്തിനോ ഏജൻസിക്കോ പറയാനുള്ളത്‌ കേട്ടശേഷം ഉചിതമായ പിഴ ചുമത്താമെന്ന്‌ ബില്ലിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top