ഗാന്ധിനഗര്‍
ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയില്‍ ഭക്ഷണത്തെച്ചൊല്ലി തര്‍ക്കത്തെതുടര്‍ന്ന് മര്‍ദനമേറ്റ ദളിത് യുവാവ് മരിച്ചു. രാജു വാങ്കര്‍ (45) എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ഹോട്ടല്‍ ഉടമയുടെയും മാനേജരുടെയും ക്രൂരമര്‍ദനത്തിന് ഇരയായത്. ഭക്ഷണം പൊതിഞ്ഞുനല്‍കുന്നതിനെചെല്ലായായിരുന്നു തര്‍ക്കം. തുടര്‍ന്ന്, സവര്‍ണനായ ഹോട്ടല്‍ ഉടമ വാങ്കറിനെ ജാതി പറഞ്ഞും അധിക്ഷേപിച്ചു.
ഗുരുതരമായി പരിക്കേറ്റ വാങ്കര്‍ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..