മുംബൈ > മുംബൈയില്‍ സ്ഥാപന ഉടമയുടെ  ക്രൂരമായ ആക്രമണത്തില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടു. മുംബൈയിലെ ഭയന്ദറില്‍ 30 കാരനായ ശുചീകരണ തൊഴിലാളി  കൃഷ്‌ണ പാലാറാം തുസാമദ് ആണ്  അതിക്രൂരമായ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്.
ഇമിറ്റേഷൻ ആഭരണങ്ങള്‍  നിര്‍മിക്കുന്ന  കമ്പനിയിലെ  തൊഴിലാളിയാണ് കൃഷ്‌ണ പാലാറാം. ഈ   കമ്പനിയുടെ ഉടമ തന്നെയാണ്  കൊല ചെയ്‌തത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് കൈയ്യും കാലും കെട്ടിയിട്ടായിരുന്നു മര്‍ദനമെന്ന് ആശുപത്രിയില്‍ മൃതദേഹം കണ്ടവര്‍ വിശദീകരിച്ചു. മുഖത്തും പിന്‍ഭാഗത്തും  മര്‍ദനത്തിന്റെ പാടുകളുണ്ട്.
 'സംഭവത്തില്‍ ഉടമയെ അറസ്റ്റ് ചെയ്‌തെങ്കിലും ദളിത് പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. സര്‍ക്കാരിന്റെ പ്രതിനിധികളായി ആരും തന്നെ കൃഷ്‌ണയുടെ വീട്ടില്‍ എത്തിച്ചേരുകയോ  സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്‌തില്ല' - ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി  പ്രീതി ശേഖര്‍ പറഞ്ഞു
സഫായ്  ശ്രമിക് യൂണിയന്‍, ജാതി അന്ധ് സംഘര്‍ഷ് സമിതി (സിപിഐ എം)  എന്നീ സംഘടനകള്‍  സര്‍ക്കാര്‍ നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊലീസ് നടപടികള്‍ വേഗത്തിലാക്കണമെന്നും ദളിത് പീഡന നിരോധന നിയമത്തിന്റെ എല്ലാ വകുപ്പുകളും ചേര്‍ത്ത് കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..