24 April Wednesday

മധ്യപ്രദേശില്‍ ആദിവാസി യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; വീഡിയോ പ്രചരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ഭോപ്പാല്‍> സ്വന്തം ഭൂമിയില്‍ കയറിയതിന്റെ പേരില്‍ മധ്യപ്രദേശില്‍ ആദിവാസി യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം.38 കാരിയെയാണ് തീ കൊളുത്തിയത്. തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി. മൂന്ന് യുവാക്കള്‍ ചേര്‍ന്നായിരുന്നു ക്രൂരത.
 
വീഡിയോ സമൂഹമാധ്യമങ്ങളിലും അക്രമികള്‍ പങ്കുവെച്ചു.  ഗുണ ജില്ലയിലാണ്  സംഭവം. രാംപ്യാരി സഹാരിയ എന്ന യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ശരീരം കത്തിയ നിലയില്‍ സഹാരിയയെ കാണുകയായിരുന്നുവെന്ന് ഭര്‍ത്താവ് അര്‍ജുന്‍ സഹാരിയ പറഞ്ഞു.

 ഒബിസി വിഭാഗത്തില്‍ പെട്ട മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്.  സഹാരിയയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും കാലങ്ങള്‍ക്ക് മുമ്പ് കിട്ടിയ ഭൂമിയിലാണ് യുവതി കൃഷി ചെയ്യാനെത്തിയത്. എന്നാല്‍ അടുത്ത കാലം വരെ ഭൂമി യുവാക്കള്‍ കയ്യടക്കിവയ്ക്കുകയായിരുന്നു. പിന്നീട് അധികൃതരെത്തി ഭൂമി കുടുംബത്തിന് തന്നെ നല്‍കി.

 'പ്രതാപ്, ഹനുമത്, ശ്യാം കിരാര്‍ എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും ട്രാക്ടറില്‍ സംഭവ സ്ഥലത്ത് നിന്നും പോകുന്നതാണ് അവിടെയെത്തിയപ്പോള്‍ താന്‍ കണ്ടത്.  പുക ഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് ഭാര്യയാണ് കത്തിയെരിയുന്നതെന്ന് മനസിലായത്'- അര്‍ജുന്‍ സഹാരിയ പൊലീസിന് മൊഴി നല്‍കി.

 സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ദ്രൗപതി മുര്‍മുവിനെ  പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയ ഒരു പാര്‍ട്ടിയാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്  വിമര്‍ശിച്ചു.  പൊലീസ് ഇതുവരെ സംഭവത്തില്‍ കൃത്യമായി ഇടപെട്ടിട്ടില്ലെന്ന് അര്‍ജുന്‍ സഹാരിയയും വ്യക്തമാക്കി.  











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top