ജയ്‌പൂർ> അധ്യാപകരുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ച ദളിത് വിദ്യാർഥിക്ക് അധ്യാപകന്റെ മർദനം. സർക്കാർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മർദ്ദനത്തിന് ഇരയായത്. രാജസ്ഥാനിലെ ഭരത്പൂരിൽ ബയാന പൊലീസ് സ്റ്റേഷൻ പരിധിയിൽ സെപ്‌തംബർ എട്ടിനാണ് സംഭവം.
സ്‌കൂളിലെ ടാങ്കിൽ വെള്ളമില്ലാത്തതിനാൽ അധ്യാപകരുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് അധ്യാപകൻ കുട്ടിയെ മർദിച്ചത്. അധ്യാപകൻ വെള്ളംകുടിച്ച വിദ്യാർത്ഥികളുടെ ജാതി ചോദിച്ചെന്നും മറുപടികേട്ട ശേഷം തന്നെ തല്ലുകയായിരുന്നുവെന്നും കുട്ടി പറയുന്നു. സംഭവത്തിൽ അധ്യാപകനെതിരെ കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..