18 September Thursday

ദളിത്‌ ബാലന്റെ കൊലപാതകം : മേൽജാതിക്കാരെ കുറ്റപ്പെടുത്തരുതെന്ന്‌ 
കോൺഗ്രസ്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


ന്യൂഡൽഹി
രാജസ്ഥാനിൽ ദളിത്‌ വിദ്യാർഥിയെ മേൽജാതിക്കാരനായ അധ്യാപകൻ മർദിച്ചുകൊന്നതിൽ സവർണ രജപുത്ര വിഭാഗത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തരുതെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ രാജേന്ദ്രഗുദ്ധ രംഗത്ത്‌. 2015ൽ നഗൗറിൽ അഞ്ച്‌ ദളിതരെ ജാട്ട്‌ വിഭാഗക്കാർ കൊലപ്പെടുത്തിയപ്പോൾ ഇപ്പോൾ പ്രതിഷേധിക്കുന്നവരെ ആരെയും കണ്ടില്ലെന്നും രാജേന്ദ്ര കുറ്റപ്പെടുത്തി. ജലോറിൽ സന്ദർശിച്ച സച്ചിൻ പൈലറ്റും പിസിസി പ്രസിഡന്റ്‌ ഗോവിന്ദ്‌ സിങ്‌ ദൊസ്‌താനയുമൊന്നും നഗൗർ സംഭവം അറിഞ്ഞതായി നടിച്ചില്ല. കോൺഗ്രസ്‌ എംഎൽഎ പനാചന്ദിന്റെ രാജിസമർപ്പണത്തെയും രാജേന്ദ്ര പരിഹസിച്ചു. ഇതോടെ ദളിത്‌ വിദ്യാർഥിയുടെ കൊലപാതകം രാജസ്ഥാൻ കോൺഗ്രസിലും മന്ത്രിസഭയിലും വിള്ളൽ വ്യാപിപ്പിച്ചു.

മേൽജാതിക്കാർക്കായുള്ള കുടത്തിൽനിന്ന്‌ വെള്ളം കുടിച്ചതിനാണ്‌ ജലോറിൽ ഒമ്പതുവയസ്സുള്ള ദളിത്‌ വിദ്യാർഥി ഇന്ദ്ര മേഘ്‌വാളിനെ അധ്യാപകൻ അടിച്ചുകൊന്നത്‌. പ്രതിരോധത്തിലായ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌, കുടുംബത്തിലൊരാൾക്ക്‌ ജോലി നൽകുമെന്നും 20 ലക്ഷം രൂപ ധനസഹായം കോൺഗ്രസ്‌ നൽകുമെന്നും വ്യാഴാഴ്‌ച പ്രഖ്യാപിച്ചു. കേസ്‌ അതിവേഗ കോടതി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top