25 April Thursday

തിരുവണ്ണാമലയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച് ദളിതർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


ചെന്നൈ
പതിറ്റാണ്ടുകളായി പ്രവേശനാനുമതി ഇല്ലാതിരുന്ന തിരുവണ്ണാമല ജില്ലയിലെ തെൻമുടിയന്നൂരിലെ മുത്താലമ്മൻ ക്ഷേത്രത്തിൽ പ്രവേശിച്ച് ഇരുനൂറോളം വരുന്ന ദളിത് സംഘം. പൊലീസിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സഹായത്തോടെയാണ്‌ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ച്‌ ചരിത്രംകുറിച്ചത്‌.

ക്ഷേത്ര പ്രവേശനത്തിന്‌ അധികൃതർ മുൻകൈയെടുക്കുകയായിരുന്നു. എന്നാല്‍, ഗ്രാമത്തിലെ 12 പ്രബല സമുദായം കടുത്ത എതിർപ്പുമായി രംഗത്തെത്തി. ദളിതർ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന്‌, ക്ഷേത്രത്തിന് പുറത്ത് നാന്നൂറോളം പൊലീസുകാരെ വിന്യസിച്ചു.

അഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമമാണ് തെൻമുടിയന്നൂർ. ക്ഷേത്രം നിർമിച്ചതുമുതൽ ഇവിടെ ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top