പാറ്റ്‌ന> ബിഹാറില്‍ ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. കൊള്ളപ്പലിശ നല്‍കിയില്ല എന്ന കാരണത്താലായിരുന്നു യുവതിക്കെതിരെ അക്രമമുണ്ടായത്.
ബിഹാറിലെ പട്‌നയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പണം പലിശയ്ക്കുനല്‍കുന്ന പ്രമോദ് സിങ് എന്നയാളുടെയടുത്തുനിന്ന് യുവതി 1500 രൂപ വാങ്ങിയിരുന്നു. ഈ പണം പലിശയടക്കം കൃത്യമായി യുവതി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രമോദ് വീണ്ടും കൂടുതല്‍ പണം യുവതിയോട് ആവശ്യപ്പെട്ടു. ഈ പണം യുവതി നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ ക്രൂരമായി മര്‍ദിച്ചത്.
മകനോടൊപ്പമായിരുന്നു പ്രമോദ് യുവതിയെ മര്‍ദിച്ചത്. യുവതിയുടെ വസ്ത്രം വലിച്ചുകീറുകയും നഗ്‌നയാക്കി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മകന്‍ യുവതിയുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയും കുടിപ്പിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..