ന്യൂഡൽഹി
അമേരിക്കയിലെ ക്യൂബൻ എംബസി വളപ്പിൽ 24ന് രാത്രി ഉണ്ടായ ഭീകരാക്രമണത്തെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തിയായി അപലപിച്ചു. ആർക്കും പരിക്കേറ്റില്ലെങ്കിലും വസ്‌തുവകകൾക്ക് നാശം നേരിട്ടു. 2020 ഏപ്രിലിനുശേഷം ക്യൂബൻ എംബസിക്കുനേരെ നടക്കുന്ന രണ്ടാം ആക്രമണമാണിത്. സോഷ്യലിസ്റ്റ് ക്യൂബയ്ക്കുനേരെ അമേരിക്കൻ ഭരണനേതൃത്വം പുലർത്തുന്ന വിദ്വേഷനിലപാട് കാരണം കുറ്റവാളികളെ വിചാരണയ്ക്ക് വിധേയരാക്കുന്നില്ല. നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച വിയന്ന ഉടമ്പടിയിലെ നിബന്ധനകൾ കർശനമായി പാലിക്കാൻ അമേരിക്കൻ ഭരണനേതൃത്വം തയ്യാറാകണം. നിയമലംഘകർക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് പിബി ആവശ്യപ്പെട്ടു. സിപിഐ ദേശീയ സെക്രട്ടറിയറ്റ് ഭീകരാക്രമണത്തെ ശക്തിയായി അപലപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..