20 April Saturday

ഏകാധിപത്യ ഓർഡിനൻസ്‌ പിൻവലിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

ന്യൂഡൽഹി> ഡൽഹി സർക്കാരിന്‌ നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി അട്ടിമറിക്കാൻ ഓർഡിനൻസ്‌ കൊണ്ടുവന്ന കേന്ദ്ര സർക്കാർ നടപടി കോടതിയലക്ഷ്യവും ഫെഡറൽ സംവിധാനത്തിന്‌ നേരേയുള്ള കടന്നാക്രമണവുമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ നിയന്ത്രണം ഉൾപ്പെടെ ഡൽഹി സർക്കാരിന്‌ നൽകിയ വിധി മറികടക്കാനുള്ള നടപടിയെ പിബി അപലപിച്ചു.

രാജ്യത്തെ പരമോന്നത കോടതിയെ വെല്ലുവിളിക്കുന്ന നടപടിയിലൂടെ മോദി സർക്കാരിന്റെ നിർലജ്ജമായ ഏകാധിപത്യസ്വഭാവമാണ്‌ വെളിപ്പെട്ടത്‌. രാജ്യതാൽപ്പര്യത്തിനു വേണ്ടിയാണ്‌ ഓർഡിനൻസെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദം സുപ്രീംകോടതിയെ അവഹേളിക്കലാണ്. രാജ്യതാൽപ്പര്യങ്ങളെക്കുറിച്ച്‌ സുപ്രീംകോടതിക്ക്‌ ധാരണ ഇല്ലെന്നാണോ കേന്ദ്ര സർക്കാർ പറയുന്നത്‌. ഭരണഘടനയുടെ ഫെഡറൽ സംവിധാനത്തെ മുഴുവൻ തച്ചുതകർക്കുന്ന മോദി സർക്കാരിന്റെ നീക്കങ്ങളെ ജനാധിപത്യവിശ്വാസികളായ എല്ലാ പൗരരും ശക്തമായി എതിർക്കണം. ഏകാധിപത്യ ഓർഡിനൻസ്‌ കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top