ഭുവനേശ്വര്‍> വര്‍ഗീയ രാഷ്ട്രീയത്തിന്റെ പടയോട്ടത്തിനിടയിലും ഒഡീഷയിലെ പോരാട്ട ഭൂമിയില്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് ജയം. ബോണായ് മണ്ഡലത്തിലാണ് സിപിഐ എമ്മിലെ ലക്ഷ്മണ്‍ മുണ്ട വിജയിച്ചത്. ഖനനത്തിനും ഉരുക്ക് നിര്‍മ്മാണശാല ആരംഭിക്കാനുമായി പോസ്കോ കമ്പനിക്ക് മൂവായിരം ഹെക്ടര്‍ വനഭൂമി നല്‍കാനുള്ള നീക്കത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ പ്രദേശമാണിത്. ആസമരത്തിന്റെ മുന്‍നിരയില്‍ മുണ്ട ഉണ്ടായിരുന്നു.ഗിരിവര്‍ഗ സംവരണ മണ്ഡല മായ ഇവിടെ അറുപത് ശതമാനത്തില്‍ ഏറെപ്പേര്‍ ഗിരിവര്‍ഗ വിഭാഗത്തില്‍ പെട്ടവരാണ്.
ബിജു ജനതാദളിലെ രഞ്ജിത്ത് കിഷാനെ 11594 വോട്ടിനാണ് മുണ്ട പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് ഇവിടെ മത്സരിച്ചിരുന്നില്ല. ബിജെപി മൂന്നാം സ്ഥാനത്താണ്. ലക്ഷ്മണ്‍ മുണ്ട 2004ലും 2014 ലും ഇവിടെ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2014ൽ ബിജു ജനതാദളിന്റെ തന്നെ ദയാനിധി കിസനെ 1818 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
ഗിരിവര്‍ഗമേഖലയിലെ ഒട്ടേറെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സമരങ്ങള്‍ നടത്തിയിട്ടുള്ള മുണ്ട മണ്ഡലത്തിലെ അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ നിരാഹാരം ശ്രദ്ധേയമായിരുന്നു. മറ്റ് നാല് മണ്ഡലങ്ങളിലേക്ക് കൂടി ഒഡീഷയില്‍ സിപിഐ എം മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..