25 April Thursday

തമിഴ്‌നാട്ടില്‍ സിപിഐ എമ്മിന്റെ ഭൂസമരം വിജയം; എട്ട് ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച്‌ ദളിതര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്‌തു‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021

ചെന്നൈ > ആറ് പതിറ്റാണ്ടിലേറെയായി സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കയ്യടക്കി വെച്ചിരുന്ന പഞ്ചമി ഭൂമി സമരത്തിലൂടെ തിരിച്ചുപിടിച്ച്‌ ദളിതര്‍ക്കും ആദിവാസികള്‍ക്കും സിപിഐ എം വിതരണം ചെയ്തു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലാണ് സിപിഐ എമ്മും കിസാന്‍ സഭയും ടിഎന്‍യുഇഎഫും (തമിഴ്‌നാട് അയിത്തോച്ചാടന മുന്നണി)  സംയുക്തമായി സമരം സംഘടിപ്പിച്ചത്. തിരുവള്ളൂര്‍ ജില്ലയില്‍ ആദിവാസികള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ അനുവദിച്ച ഭൂമിയും അനധികൃതമായി കൈവശം വെച്ചിരുന്നവരില്‍ നിന്ന് സിപിഐ എം തിരിച്ചുപിടിച്ച് ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.

2016ല്‍ കാഞ്ചീപുരം ജില്ലയില്‍ 35 ഏക്കര്‍ ഭൂമി ഈ വിധത്തില്‍ സിപിഐ എം സമരത്തിലൂടെ തിരിച്ചുപിടിക്കുകയും ദളിതര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. 2017ല്‍ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലും സമാനമായ രീതിയില്‍ 40 ഏക്കര്‍ ഭൂമി സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സമരത്തിലൂടെ തിരിച്ചുപിടിച്ച് ദളിത് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. 2019ല്‍ ബീഹാറിലെ സീതാമാരിയില്‍ സിപിഐ എം നേതാവ് ബൃന്ദ സാഹ്നിയുടെ രക്തസാക്ഷിത്വത്തിനിടയാക്കിയ ഭൂപ്രക്ഷോഭത്തിലൂടെ മുന്നോറോളം കുടുംബങ്ങള്‍ക്കാണ് ഭൂമി ലഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top