19 April Friday

തിരുച്ചിയിലും അയിത്തച്ചുവർ 
പ്രതിഷേധവുമായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


തിരുച്ചി
തമിഴ്‌നാട്‌ തിരുച്ചിയിൽ ഉയർന്ന അയിത്തച്ചുവർ നീക്കം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധം. രാജീവ്‌ ഗാന്ധി നഗർ കൽക്കന്ദർക്കോട്ടൈയിലാണ്‌ ദളിത്‌ താമസസ്ഥലവും ഉയർന്ന ജാതിക്കാരുടെ കൃഷിഭൂമിയും തമ്മിൽ വേർതിരിക്കുന്ന മതിൽ കെട്ടിയത്‌. സിമന്റ്‌ ഇഷ്ടിക ഉപയോഗിച്ച്‌ ഒമ്പതടി ഉയരത്തിലും 150 അടി നീളത്തിലുമാണ്‌ മതിൽ.

പ്രദേശത്തെ 12 തെരുവിലായി 3--00 പട്ടികജാതി കുടുംബം താമസിക്കുന്നു. കർഷകത്തൊഴിലാളികളായ ഇവർ ഉയർന്ന ജാതിക്കാരുടെ കൃഷിയിടങ്ങളിലാണ്‌ അടുത്തകാലംവരെ പണിയെടുത്തിരുന്നത്‌.  പൊതുവഴി അടച്ച്‌ ജനങ്ങളെ ജാതീയമായി പുറത്താക്കുന്ന മതിൽ പൊളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന്സി പിഐ എം പൊന്മല ഏരിയ സെക്രട്ടറി എൻ കാർത്തികേയൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സമ്പത്ത്‌, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി മോഹൻ, മറ്റു സംഘടനാ പ്രതിനിധികൾ എന്നിവരും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top