24 April Wednesday

വാക്‌സിൻ: അമേരിക്ക 
വിലക്ക്‌ നീക്കണം- സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021


ന്യൂഡൽഹി
കോവിഡ്‌ വാക്‌സിൻ ഉൽപ്പാദനത്തിന്‌ ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതിക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ അമേരിക്ക പിൻവലിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. അസംസ്‌കൃത വസ്‌തുക്കളുടെ അഭാവത്താൽ ഇന്ത്യയിൽ വാക്‌സിൻ ഉൽപ്പാദനം ത്വരിതപ്പെടുത്താനാകുന്നില്ല. സൊല്യൂഷനുകൾ, പ്ലാസ്റ്റിക്‌‌ ബാഗുകൾ തുടങ്ങി അസംസ്‌കൃത വസ്‌തുക്കളിലേറെയും യുഎസിൽനിന്നാണ്‌ വരുന്നത്‌. എന്നാൽ, പ്രതിരോധ ഉൽപ്പാദന നിയമപ്രകാരം വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ കയറ്റുമതി യുഎസ്‌ വിലക്കിയിരിക്കയാണ്‌. ഇന്ത്യ അഭ്യർഥിച്ചിട്ടും ഇളവ്‌ അനുവദിച്ചിട്ടില്ല.

രാജ്യത്തെ ഏറ്റവും വലിയ വാക്‌സിൻ ഉൽപ്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ട്‌ ഈ പ്രശ്‌നം ഏറെ നാളായി ചൂണ്ടിക്കാട്ടുന്നുണ്ട്‌. വിഷയത്തിൽ ബൈഡൻ സർക്കാരിന്റെ നിലപാട്‌ ഇരട്ടത്താപ്പാണ്‌. മാർച്ച്‌ 12ന്‌ ചേർന്ന ക്വാഡ്‌ ഉച്ചകോടിയിൽ മിതനിരക്കിൽ സുരക്ഷിതവും കാര്യക്ഷമവുമായ വാക്‌സിൻ ഉൽപ്പാദനത്തിനും തുല്യമായ ലഭ്യതയ്‌ക്കും ആഗോള ആരോഗ് യക്ഷേമത്തിനുമായി കൈകോർക്കുമെന്ന്‌ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. മാത്രമല്ല, ഇന്തോ–- പസഫിക്‌‌ മേഖലയിലെ പ്രധാന വാക്‌സിൻ ഉൽപ്പാദനകേന്ദ്രമായി മാറാൻ ഇന്ത്യയെ സഹായിക്കാൻ ബയോളജിക്കൽ ഇ എന്ന ഇന്ത്യൻ കമ്പനിക്ക്‌ ധനസഹായം നൽകാമെന്ന വാഗ്‌ദാനവും നൽകി.

എന്നാൽ, പ്രഖ്യാപിത നിലപാടിന്‌ വിരുദ്ധമായി വാക്‌സിൻ ഉൽപ്പാദനവസ്‌തുക്കളുടെ കയറ്റുമതിക്ക്‌ വിലക്ക്‌ ഏർപ്പെടുത്തി‌. ക്വാഡ്‌ സഖ്യത്തിന്‌ വലിയ പ്രാമുഖ്യം നൽകുന്ന മോഡി സർക്കാർ ബൈഡൻ സർക്കാർ വാക്കുപാലിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തി ഇവ ഇന്ത്യക്ക്‌ ലഭ്യമാക്കണം.

കടുത്ത വാക്‌സിൻ ക്ഷാമത്തിന്റെ സാഹചര്യത്തിൽ ഇത്രയുമെങ്കിലും ചെയ്യാൻ കേന്ദ്രത്തിനാകണം–-  പിബി  പ്രസ്‌താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top