29 March Friday

സിപിഐ എം ജമ്മു കശ്മീര്‍ സംസ്ഥാന കമ്മിറ്റി അംഗം ശ്യാം പ്രസാദ് കേസര്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

ന്യൂഡല്‍ഹി > സിപിഐ എം ജമ്മു കശ്മീര്‍ സംസ്ഥാന കമ്മിറ്റി അംഗം ശ്യാം പ്രസാദ് കേസര്‍ (70)അന്തരിച്ചു. ജമ്മു റീജണല്‍ സെക്രട്ടറിയും സിഐടിയു സംസ്ഥാന ട്രഷററുമായിരുന്നു. കോവിഡാനന്തര രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ജമ്മുവിലെ നാരായണ ആശുപത്രിയിലാണ് അന്ത്യം.

കത്വയില്‍ ആസിഫയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിഷയത്തില്‍ അനിശ്ചിതകാല നിരാഹാരവും അനുഷ്ഠിച്ചു. ജമ്മു കശ്മീരില്‍ ആശാ തൊഴിലാളികളുടെ സമരങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top