20 April Saturday

നിയമസഭാ തെരഞ്ഞെടുപ്പ്‌: ഉത്തരാഖണ്ഡിൽ ഇടത് ഐക്യം

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

ന്യൂഡൽഹി > അടുത്ത വർഷം ആദ്യം നടക്കുന്ന ഉത്തരാഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ മത്സരിക്കാൻ സിപിഐ എം, സിപിഐ, സിപിഐ എംഎൽ പാർടികൾ തീരുമാനിച്ചു.

‘ബിജെപിയെ പരാജയപ്പെടുത്തുക, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക’ എന്ന മുദ്രാവാക്യം ഉയർത്തി തെരഞ്ഞെടുപ്പ് നേരിടുമെന്ന്  സംസ്ഥാന സെക്രട്ടറിമാരായ രാജേന്ദ്ര സിങ്‌ നേഗി (സിപിഐ എം), സമർ ഭണ്ഡാരി (സിപിഐ), രാജ ബഹുഗുണ (സിപിഐ എംഎൽ) എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ, ജനാധിപത്യ പാർടികളുടെ ഐക്യം കെട്ടിപ്പടുക്കാന്‍  ശ്രമിക്കും. 27ന്റെ ഭാരത്‌ ബന്ദിന്‌ പിന്തുണ നൽകും. 20 വർഷമായി സംസ്ഥാനത്ത്‌ ഫലപ്രദമായ പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയാണ്‌. ആരോഗ്യകരമായ ജനാധിപത്യം അപകടത്തിലാണ്‌–- നേതാക്കൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top