18 April Thursday

ബംഗാളിൽ മതസൗഹാർദ ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

രക്തസാക്ഷിത്വ ദിനത്തിൽ കൊൽക്കത്ത ഗാന്ധി ഭവനിലെ ഗാന്ധിപ്രതിമയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പുഷ്പാർച്ചന നടത്തുന്നു


കൊൽക്കത്ത
മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ബംഗാളിലൊട്ടാകെ മതസൗഹാർദ ദിനം ആചരിച്ചു. കൊൽക്കത്ത ബലിയഘട്ട ഗാന്ധി ഭവൻ സ്മാരക മണ്ഡപത്തിലെ പ്രതിമയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, പിബി അംഗം സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു എന്നിവർ പുഷ്പാർച്ചന നടത്തി.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതസൗഹാർദത്തിനുംവേണ്ടി ത്യാഗംചെയ്‌ത ഗാന്ധിജിയെ ഓർമിക്കുന്നതിനും ആദരിക്കുന്നതിനും പകരം അദ്ദേഹത്തിന്റെ ഘാതകരായ മതഭ്രാന്തന്മാരെ ആദരിക്കുന്ന അപകടകരമായ നിലയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന്‌ യെച്ചൂരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top