29 March Friday

"സിപിഐ എം നടത്തുന്ന പോരാട്ടങ്ങൾക്ക് സ്നേഹ സമ്മാനം'; കർണാടകയിൽ പാർട്ടിക്ക്‌ രണ്ടേക്കർ ഭൂമി നൽകി ദമ്പതികൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

ബാഗേപ്പള്ളി > രാജ്യത്ത് സിപിഐ എം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സ്‌നേഹ സമ്മാനമായി 2 ഏക്കർ ഭൂമി നൽകി കർണാടകയിലെ ദമ്പതികൾ. ബാഗേപള്ളിയിലെ ആർ എം ചലപതിയും ഭാര്യ രമാറാണിയുമാണ്‌ പാർട്ടിക്ക്‌ ആറ്‌ കോടി വിലമതിക്കുന്ന ഭൂമി നൽകിയത്‌. പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബിയുടെ സാന്നിധ്യത്തിലാണ്‌ ജില്ലാ കമ്മിറ്റിക്ക്‌ രേഖകൾ കൈമാറിയത്‌.

"സിപിഐ എമ്മിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നന്നായി അറിയാം. ഞാൻ എന്റെ രണ്ടേക്കർ ഭൂമി സിപിഐ എമ്മിന് നൽകുന്നു. രാജ്യത്ത് സിപിഐ എം നടത്തുന്ന പോരാട്ടങ്ങൾക്ക് ഞങ്ങളുടെ സ്നേഹ സമ്മാനം" - ഭൂമി കൈമാറാനുള്ള രേഖകൾ നൽകിക്കൊണ്ട്‌ ചലപതി പറഞ്ഞു.  ചലപതിയും ഭാര്യ രമാറാണിയും സിപിഐ എം പാർട്ടി അംഗങ്ങളല്ല. പിണറായി വിജയൻ പങ്കെടുത്ത ബാഗേപ്പള്ളിയിലെ സിപിഐ എം റാലിയിൽ പങ്കെടുത്തുകൊണ്ടാണ്‌ തന്റെ രണ്ട്‌ ഏക്കർ ഭൂമി സിപിഐ എമ്മിന്റെ പേരിൽ എഴുതി നൽകിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top