18 April Thursday

ജനാധിപത്യവിശ്വാസികൾ ഒന്നിക്കണം: സിപിഐ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ന്യൂഡൽഹി> കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയെ തിരക്കിട്ട്‌ അയോഗ്യനാക്കിയ നടപടി രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചും ഭരണഘടനസ്ഥാപനങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചും  ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന്‌ സിപിഐ ദേശീയ സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

വിവിധ വിഷയങ്ങളിന്മേൽ രാഷ്‌ട്രപതിയെ കാണാൻ ശ്രമിച്ച പാർലമെന്റ്‌ അംഗങ്ങളെ അറസ്‌റ്റുചെയ്‌തത്‌ അപലപനീയമാണ്‌. ബിജെപി ആർഎസ്‌എസ്‌ ഭരണത്തിൽനിന്ന്‌ രാജ്യത്തെ രക്ഷിക്കാൻ മതനിരപേക്ഷ, ജനാധിപത്യവിശ്വാസികളായ ജനങ്ങൾ ഒന്നിച്ച്‌ പോരാടണമെന്ന്‌  സിപിഐ ആഹ്വാനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top