20 April Saturday

കോവിഡ്‌ വാക്‌സിൻ പരീക്ഷണം പുരോഗമിക്കുന്നു; സ്വാതന്ത്യദിനത്തിൽ പുറത്തിറക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


ന്യൂഡൽഹി>  കോവിഡ്‌ വാക്‌സിൻ  നിർമ്മിക്കാനുള്ള  ഇന്ത്യയുടെ ശ്രമങ്ങൾ പുരോഗമിക്കുന്നതായി ഐസിഎംആർ.  സ്വാതന്ത്ര്യദിനമായ ആഗസ്‌റ്റ്‌ 15ന്‌  കൊവിഡ്-19 വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാമെന്നാണ്‌  പ്രതീക്ഷയെന്ന്‌ ഐസിഎംആർ അറിയിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളും അതിവേഗം പൂർത്തിയാക്കും.

കൊവിഡ്-19 വാക്സിൻ അതിവേഗം പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡും (ബിബിഎൽ) തീരുമാനിച്ചു.

ഐസിഎംആ‍റും രാജ്യത്തെ പ്രമുഖ വാക്സിൻ നിർമാതാവായ ഭാരത് ബയോടെക് ലിമിറ്റഡും ചേര്‍ന്നാണ് വാക്സിനുവേണ്ടിയുള്ള പരീക്ഷണങ്ങൾ തുടരുന്നത്‌. വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിനായി 12 സ്ഥാപനങ്ങളെ ഐസിഎംആർ  തെരഞ്ഞെടുത്തിട്ടുണ്ട്. ഡൽഹി, ചെന്നൈ തുടങ്ങി 10 നഗരങ്ങളിലാകും പരീക്ഷണം.

സര്‍ക്കാര്‍ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായും  ആഗസ്‌റ്റ്‌  15 നകം വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ആവശ്യമായ തരത്തിൽ നടപടികൾ വേഗത്തിലാക്കണമെന്നും ഈ സ്‌ഥാപനങ്ങൾക്ക്‌ അയച്ച കത്തിൽ  ഐസിഎംആർ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top