24 April Wednesday

കോവിഡ്‌ പ്രതിരോധയജ്ഞം : രണ്ടാം ഡോസ്‌ 
നൽകിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021


ന്യൂഡൽഹി
കോവിഡ്‌ പ്രതിരോധയജ്ഞം തുടങ്ങി 29 ദിവസം പിന്നിടുമ്പോൾ 80 ലക്ഷത്തിലധികം പേർ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 59.35ലക്ഷം ആരോഗ്യപ്രവർത്തകരും 21.17ലക്ഷം മുന്നണിപ്രവർത്തകരുമാണ്. ജനുവരി 16ന്‌ ആദ്യഡോസ്‌ എടുത്തവർക്ക്‌ ശനിയാഴ്‌ച  രണ്ടാം ഡോസ് നൽകിത്തുടങ്ങി. ആദ്യഡോസ്‌ എടുത്ത്‌ 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണമെന്നാണ്‌ നിര്‍ദേശം‌. എന്നാൽ, ആദ്യ ഡോസ്‌ എടുത്ത്‌ നാല്‌ ആഴ്‌ചമുതൽ ആറ്‌ ആഴ്‌ചവരെ ഏത്‌ ദിവസവും രണ്ടാം ഡോസ്‌ സ്വീകരിക്കാമെന്ന്‌ ആരോഗ്യവിദഗ്‌ധർ പറഞ്ഞു. 16ന്‌ ആദ്യഡോസ്‌ സ്വീകരിച്ച 7,668 പേര്‍ ശനിയാഴ്‌ച രണ്ടാം ഡോസ് എടുത്തു.

വാക്‌സിൻ സ്വീകരിച്ചവരിൽ 97 ശതമാനം പേരും സംതൃപ്‌തരാണെന്ന്‌ ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. ജൂലൈക്കുള്ളിൽ 30 കോടി പേരെ വാക്‌സിൻ എടുപ്പിക്കുകയെന്നതാണ്‌ ലക്ഷ്യം. യുപി എട്ട്‌ ലക്ഷത്തോളം പേർക്ക്‌ വാക്‌സിൻ നൽകി.  പ്രതികൂലഫലം ഉണ്ടായ‌ 34 പേരെ‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 21 പേർ സുഖംപ്രാപിച്ചു. വാക്‌സിൻ സ്വീകരിച്ചശേഷം പല കാരണങ്ങളാൽ 27 മരണം ഉണ്ടായി‌. ഒരു മരണവും വാക്‌സിനുമായി ബന്ധപ്പെട്ടതല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 12,143 രോ​ഗികളും 103 മരണവും.  മൊത്തം രോഗികള്‍ 1,08,92,746 ആയി. 1,55,550 മരണം. മൊത്തം മരണങ്ങളിൽ 70 ശതമാനവും മറ്റ്‌ രോഗംമൂലമെന്ന് ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top